KeralaLatest News

ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട്: പൊതു വേദിയില്‍ മന്ത്രിയും മഠവും തമ്മില്‍ വാക്‌പോര്

ശിവഗിരി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ പൊതു വേദിയില്‍ വാക്‌പോര്. ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിനെ ചൊല്ലിയായിരുന്നു തര്‍ക്കം സംസ്ഥാനത്താവിഷ്‌കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളില്‍ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീര്‍ത്ഥാടക സര്‍ക്യൂട്ടിന്റെ ഉദാഘാടന വേദിയിലുണ്ടായ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ശ്രീനാരായണ ധര്‍മ്മ സംഘം രംഗത്തെത്തുകയായിരുന്നു.

ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണിക്കാതെ ഫെഡറല്‍ മര്യാദകള്‍ പാലിക്കപ്പെടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിനായി കേരളം നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള ടൂറിസത്തെ അവഗണിച്ച് ഐടിഡിസിക്ക് നിര്‍വഹണ ചുമതല നല്‍കിയത് കേന്ദ്ര സംസ്ഥാന ബന്ധത്തെ മോശമാക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് ഐ ടി ഡി സിയെ ഏല്‍പിക്കാന്‍ സംഘത്തിന് താല്‍പര്യമുണ്ടായിരുന്നെന്നും കേന്ദ്രത്തെ അതിനായി സമീപിച്ചിരുന്നെന്നും ശ്രീനാരായണ ധര്‍മ്മ സംഘം വ്യക്തമാക്കി. അതിനെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കേണ്ട. മഠത്തിന് രാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളില്ലന്നും ശ്രീനാരായണ ധര്‍മ്മ സംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button