Kerala

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് എല്ലാ മേഖലയിൽ നിന്നും ലഭിച്ചത് പിന്തുണ : മുഖ്യമന്ത്രി

തിരുവനന്തപുരം : വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയവും നിർദേശവും ഉയർന്നുവന്നപ്പോൾ എല്ലാ മേഖലകളിൽ നിന്നും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന അനുഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥൻമാരുടെ തടസ്സം കൊണ്ട് പദ്ധതി വഴിയിലാകില്ല. അങ്ങനെ വന്നാൽ അത് മറികടക്കാനാണ് സർക്കാരും മന്ത്രിസഭയുമുള്ളത്. 2017 ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയം വന്നപ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു തടസ്സവാദങ്ങളുമുണ്ടായില്ല. എല്ലാവരും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി പൂർത്തിയാക്കുന്നതിന് ഏറ്റവും നല്ലത് ശാസ്ത്ര സാങ്കേതിക ഗവേഷണ കൗൺസിൽ ആണെന്ന് മനസിലാക്കി അവർക്കാണ് ചുമതല നൽകിയത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണമെന്ന നിർദേശവും അവർ കൃത്യമായും വേഗത്തിലും നടപ്പാക്കിയാണ് ആദ്യംഘട്ടം യാഥാർഥ്യമാക്കിയത്. മനസുവെച്ചാൽ ഏതു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇതിലൂടെ മനസിലാക്കാവുന്നത്. നല്ലൊരു പ്രവർത്തന സംസ്‌കാരം നമ്മുടെ നാട്ടിൽ വളർന്നുവരുന്നതിന്റെ സൂചന കൂടിയാണിത്. സർക്കാരിന്റെ പ്രതീക്ഷയും വിശ്വാസവും ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റിപ്പോയിട്ടില്ല. ഇനിയുള്ള ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button