ലക്നോ: ഉത്തര്‍പ്രദേശി വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ കഴിച്ച മദ്യമാണു മരണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും സഹരാന്പുരിലേക്ക് കടത്തിയ മദ്യം കഴിച്ചതാണ് കൂടുതല്‍ പേര് മരിക്കാനിടയായതെന്നും പോലീസ് പറഞ്ഞു. സഹരാന്‍പുരില്‍ 36 പേരും കുശിനഗറില്‍ എട്ട് പേരുമാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച് നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിഹാറില്‍ അനധികൃതമായി നിര്‍മിച്ച മദ്യമാണ് കുശിനഗറില്‍ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയരാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments