ആലപ്പുഴ :സാമ്പത്തികസുരക്ഷയും വ്യവസായവികസനവും ലക്ഷ്യമിടുന്നതാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സുശീല ഗോപാലന്‍ പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘നവകേരള നിര്‍മിതിയും കേരള ബജറ്റും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായവല്‍ക്കരണത്തിനായി മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്ക്കില്ല. റോഡുകള്‍, പാലങ്ങള്‍, തീരദേശപാതയടക്കം ലോകോത്തര പശ്ചാത്തലസൗകര്യം ബജറ്റ് ലക്ഷ്യമിടുന്നു. ക്ഷേമപെന്‍ഷന്‍, മികച്ച ആശുപത്രികള്‍, നിലവാരമുള്ള സ്‌കൂളുകള്‍ എന്നിവയും ബജറ്റ് ഉറപ്പാക്കുന്നു. പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുമെന്ന് അദേഹം പറഞ്ഞു. കയര്‍, കശുവണ്ടി തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കും.
സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നു. വായ്പയെടുക്കുന്നതില്‍ കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു.
പ്രളയമേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കി. 25 നൂതനപദ്ധതികള്‍ ആലപ്പുഴയ്ക്ക് ഗുണകരമാണ്. കയര്‍രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ബജറ്റ് വിഭാവനംചെയ്യുന്നത്. സമ്പൂര്‍ണ യന്ത്രവല്‍ക്കരണം നടപ്പാക്കും. തടിക്ക് പകരം കയറുകൊണ്ട് കുറഞ്ഞ ചെലവില്‍ ബോര്‍ഡുണ്ടാക്കുന്ന പദ്ധതി നടപ്പാക്കും.
Post Your Comments