Latest NewsKerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മതപ്രഭാഷകന്റെ പഴയ സദാചാര പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ നിര്‍ബന്ധിച്ചു കയറ്റി കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മതപ്രഭാഷകന്റെ പഴയ സദാചാര പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.

കടുത്ത സ്ത്രീവിരുദ്ധതയും അവഹേളനവും നിറഞ്ഞതാണ് പ്രഭാഷകന്റെ വാക്കുകള്‍. പോപ്പുലര്‍ ഫണ്ട് അനുകൂല സംഘടനയായ കേരള ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയും പ്രമുഖ പ്രഭാഷകനും ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയെയാണ് പുറത്താക്കിയത്.രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് കരച്ചില്‍ കേട്ട് ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അദ്ദേഹം നടത്തിയ മതപ്രഭാഷണത്തിലെ ചില വാചകങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വന്തം കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോള്‍ വീട്ടിലുള്ള സ്ത്രീകള്‍ രാത്രി ഉറങ്ങുന്നതുവരെ ടീവിയുടെ മുന്നിലിരുന്ന് സമയം കളയുകയാണെന്നും ഏത് വൃത്തികേടുകള്‍ക്കും നെറികേടുകളും മുന്‍പില്‍ നില്‍ക്കുന്നത് ഈ സമുദായത്തിലെ തട്ടമിട്ട താത്തമാരാണെന്നുമാണ് ഇമാം പ്രസംഗത്തില്‍ പറയുന്നത്.

‘പാവപ്പെട്ട പ്രവാസികള്‍ ഗള്‍ഫ് നാട്ടില്‍ ഉരുകിത്തീരുകയാണ്. അവരുടെ ചിന്ത മുഴുവന്‍ നാട്ടിലാണ്. അവര്‍ വലിയ ബില്‍ഡിങ്ങുകള്‍ക്ക് മുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നു. 50 പൈസ കൊടുത്താല്‍ അരലിറ്റര്‍ വെള്ളം വാങ്ങിക്കുടിക്കാന്‍ കിട്ടും. പക്ഷേ അവര്‍ വാങ്ങില്ല. ആ 50 പൈസ കൂടി മിച്ചംവെച്ച് നാട്ടിലയക്കാന്‍ നോക്കും. മക്കള്‍ നന്നായി പഠിക്കുമല്ലോ അവര്‍ നല്ല വസ്ത്രം ധരിക്കുമല്ലോ എന്റെ ഭാര്യ നന്നായി ജീവിക്കുമല്ലോ എന്ന് കരുതുന്നവരാണ് അവര്‍. മക്കളെ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണ് അവര്‍ പോയിട്ടുള്ളത്. ആ മക്കളെങ്ങാനും വഴിപിഴച്ചുപോയാല്‍ അള്ളാഹു നിങ്ങളെ വെറുതെ വിടുമെന്ന് കരുതണ്ട. എന്ന് തുടങ്ങി സ്ത്രീകളെ കടുത്ത ഭാഷയിലാണ് ഖാസിമി അവഹേളിക്കുന്നത്.
കഴിഞ്ഞ ന്യൂയറിന് 2016 അവസാനിച്ചപ്പോള്‍ 2017 നെ വരവേല്‍ക്കാന്‍ ആലപ്പുഴ ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രമിങ്ങനെ ചാനലുകളിലൂടെ മിന്നായം പോലെ മാറിമറയുകയാണ്. അതില്‍ എന്റെ സഹോദരങ്ങളെ കണ്ടപ്പോള്‍ മനസ് നൊന്തുപോയി. ആ ബീച്ചില്‍ പാതിരാത്രിയില്‍ അന്യപുരുഷന്‍മാരുമായി ആടിത്തിമിര്‍ക്കുന്നത് അധികവും പര്‍ദ്ദയിട്ട പെണ്ണുങ്ങളായിരുന്നു’ പ്രസംഗത്തില്‍ ഷഫീഖ് അല്‍ ഖാസിമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button