റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇനി സാധനം സാധനം വാങ്ങാം. മുഖ്യമന്ത്രിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായി അയക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യത്തിന്റെ അളവ്, ലഭ്യത, വില എന്നിവ എസ്എംഎസ് ആയി ഫോണിലെത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇപ്പോള്‍ സാധനം വാങ്ങാം. പൊതുവിതരണസമ്പ്രദായത്തില്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തിയ പ്രധാന മാറ്റമാണിത്. 14355 റേഷന്‍ കടകളും ഡിജിറ്റല്‍ ആയി മാറിക്കഴിഞ്ഞു. റേഷന്‍ വിതരണം ബയോ മെട്രിക് സംവിധാനത്തിലൂടെ ആക്കി. ഇ പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുതാര്യമാക്കുകയും ചെയ്തു.
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സമ്പ്രദായം ആരംഭിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായി അയക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. ഭക്ഷ്യധാന്യത്തിന്റെ അളവ്, ലഭ്യത, വില എന്നിവ എസ്എംഎസ് ആയി ഫോണിലെത്തും. പൊതുവിതരണകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാ പൊതുവിതരണകേന്ദങ്ങള്‍ക്കും ഒരേ നിറം നല്‍കി ഏകീകൃതസ്വഭാവത്തിലേക്ക് എത്തിക്കുകയും ചെയ്തു. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നു.
Post Your Comments