IndiaNews

റാഫേല്‍ കരാര്‍: ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന

 

മുംബൈ:റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്നും, റഫാലില്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നത് വരെ ഓരോ ഇന്ത്യക്കാരനും ഇതില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കണെമന്നും ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും ശിവസേന ചോദിക്കുന്നു. മോദി പാര്‍ലമെന്റില്‍ റഫാല്‍ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രം കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവിട്ടു. ഇപ്പോള്‍ ബിജെപി പറയുന്നത് മുഴുവന്‍ സത്യങ്ങളും പ്രസിദ്ധീകരിച്ചില്ല എന്നാണ്. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്തായി? എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കാവല്‍ക്കാരന്‍ കള്ളനാണെന്നുള്ളത് രാജ്യം മുഴുവന്‍ പ്രസിദ്ധമായി. അതിന് കാരണം കോണ്‍ഗ്രസല്ല, മറിച്ച് കാര്യങ്ങള്‍ മറച്ചുവെക്കുന്ന മോദിയുടെ രീതികൊണ്ടാണ് അതിന് ഇത്ര പ്രചാരം കിട്ടിയത്. അതിനാല്‍ രാജ്യത്തെ ഓരോ പൗരനും കൃത്യമായ ഉത്തരം കിട്ടുന്നത് വരെ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും. മോദി പറയുന്നത് ബിജെപിയെ വിമര്‍ശിക്കൂ, മോദിയെ വിമര്‍ശിക്കൂ, പക്ഷേ രാജ്യത്തെ വിമര്‍ശിക്കരുത് എന്നാണ്. ഇത് എന്താണ് അര്‍ഥമാക്കുന്നതെന്ന് മോദി ഭക്തന്മാര്‍ വിശദീകരിക്കണെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button