Latest NewsIndia

നെഹ്‌റു കുടുംബത്തിന്റെ ഓർമ്മകൾ തന്നെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

മുംബൈ: നാഷണൽ ഹെറാൾഡ് കേസിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിലാണ് കേന്ദ്രസർക്കാരിനെതിരെ സേന മുഖപത്രമായ ‘സാമ്ന’ രംഗത്തെത്തിയത്. ബിജെപിയുടേത് വിലകുറഞ്ഞ ശക്തി പ്രകടനം മാത്രമാണ്.

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ആരുടെയും കോളറിൽ പിടിക്കാൻ കഴിയുമെന്ന് കാണിക്കാൻ. ഇത് അധികാരത്തിന്റെ അഹങ്കാരമാണെന്നും സാമ്ന ലേഖനത്തിൽ പറയുന്നു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മരണകൾ മായ്ക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത്. നെഹ്‌റു-ഗാന്ധി വംശത്തെ നശിപ്പിക്കാനും കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് ശിവസേന ആരോപിച്ചു.

എതിരാളികളെ ഉന്മൂലനം ചെയ്യാൻ ഹിറ്റ്‌ലർ നിർമ്മിച്ച വിഷവാതക അറകൾ കൂടി പണിതാൽ മോദി ഹിറ്റ്‌ലറിന് തുല്യമാകും. ഇന്ന് രാഹുലും സോണിയ ഗാന്ധിയുമാണെങ്കിൽ, നാളെ ഇത് ആർക്കും സംഭവിക്കാമെന്നും ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button