മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മക്കായി സ്മാരകം വേണമെന്ന് ശിവസേന. രാമക്ഷേത്രത്തിനായി നിരവധി പേര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അമര്‍ ജവാന്‍ ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകള്‍ സ്മാരകത്തില്‍ എഴുതണം. അയോധ്യയില്‍ സ്മാരകം വേണമെന്നാണ് ശിവസേനയുടെ ആവശ്യമെന്ന് മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയയിലാണ് പരാമര്‍ശം.
സരയു നദിയുടെ തീരത്താണ് സ്മാരകം ഉയരേണ്ടതെന്നും സാമ്ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ച ശിവസേന ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണം. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ ശിവസൈനികരുമുണ്ടായിരുന്നു. അത് രാഷ്ട്രീയ നേട്ടത്തിനായി ശിവസേന ഉപയോഗിച്ചിട്ടില്ല.
ALSO READ: ആകർഷകമായ ടൂർ പാക്കേജ് കെണി; 85 കാരന് നഷ്ടപ്പെട്ടത് കോടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു
എന്നാല്‍, ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. രാമക്ഷേത്രത്തിെന്റ ഭൂമി പൂജക്ക് ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചാല്‍ പോരെന്നും സാമ്ന മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
Post Your Comments