മുംബൈ : കോവിഡ് പ്രതിസന്ധിക്കിടെയും മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് നാലിന് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രികകൾ മെയ് 11 വരെ സമർപ്പിക്കാം.. മെയ് 12-നാണ് നാമനിർദേശ പത്രികയുടെ സൂക്ഷമപരിശോധന നടത്തുക. മെയ് 14 വരെ നാമനിർദേശ പത്രികകൾ പിൻവലിക്കാൻ സാധിക്കും. മെയ്-21 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് മണി വരെ വോട്ടെടുപ്പ്. വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണൽ.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗൺസിൽ, മഹാരാഷ്ട്ര വിധാൻ സഭ എന്ന പേരിലാണ് അറിയപ്പെടുന്നത്. 78 അംഗ സംഭയിൽ 66 പേർ തെരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവർ സർക്കാർ താത്പര്യപ്രകാരം ഗവർണറുടെ നോമിനേഷൻ പ്രകാരവുമാണ് അംഗത്വം നേടുക. ആറ് വർഷമാണ് അംഗത്വ കാലാവധി.
Post Your Comments