Latest NewsNewsIndia

ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന് കോൺഗ്രസ് സഖ്യ കക്ഷി സർക്കാർ

ന്യൂഡൽഹി: എൻസിപി – കോൺഗ്രസ് സഖ്യം തുടരുമെങ്കിലും ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന സൂചന നൽകി ഉദ്ധവ് സർക്കാർ. ഹിന്ദുത്വ വാദവുമായി ബന്ധപ്പെട്ട ഉദ്ധവിൻ്റെ പ്രസ്‌താവന ശിവസേന മുൻ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതിൻ്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.

അതേസമയം, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. സർക്കാർ ഫണ്ടിൽ നിന്നല്ല പണം നൽകുക. സ്വന്തം ട്രസ്‌റ്റിൽ നിന്നാകും ഇത്രയും തുക അനുവദിച്ച് നൽകുകയെന്നും അയോധ്യ സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

ശിവസേന ബിജെപിയുമായിട്ടാണ് വേർപിരിഞ്ഞത്. അല്ലാതെ ഹിന്ദുത്വ വാദവുമായിട്ടല്ലെന്നും ഉദ്ധവ് പറഞ്ഞു. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഉദ്ധവ് അയോധ്യയിൽ സന്ദർശനം നടത്തിയത്. സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയ വേളയിൽ കൂടിയാണ് അദ്ദേഹം അയോധ്യയിലെ രാമജന്മഭൂമി സന്ദർശിച്ചത്.

ALSO READ: അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് വൻ തുക നൽകുമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്ധവിൻ്റെ അയോധ്യ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബാല്‍ താക്കറെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ട്രസ്‌റ്റിൽ പ്രാതിനിധ്യം വേണമെന്നാണ് ശിവസേന നേരത്തെ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button