COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം അതിരൂക്ഷം, നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍

മെയ് ഒന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മുംബൈ: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടുമണി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേ

മെയ് ഒന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കടുത്തനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിദിന കോവിഡ് രോഗികള്‍ 60000 കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 281 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button