തൃശ്ശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ഏതു സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍. ചെറുപ്പക്കാര്‍്ക്ക് ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും ഇരിക്കുന്നവര്‍ ഇരിക്കുന്നിടത്ത് തന്നെ തുടര്‍ന്നാല്‍ പാര്‍ട്ടി വളരില്ലെന്നും പദ്മജ കുറ്റപ്പെടുത്തി.
കെ.കരുണാകരന്‍ വളര്‍ത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നത്,സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും തനിക്ക് ഒരു പോലെയാണ്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സീറ്റിലും മത്സരിക്കാന്‍ തയ്യാറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments