ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തില്‍. ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി 20 ക്കിടെയാണ് ബാറ്റിൽ നിന്നും പാഡില്‍ കൊണ്ട പന്തിനെ ഇന്ത്യയുടെ അപ്പീല്‍ അനുവദിച്ചാണ് ഡാരില്‍ മിച്ചൽ പുറത്താകാൻ കാരണം. ഇതിനെതിരെ താരം ഡിആര്‍എസ് ചലഞ്ചിന് പോയെങ്കിലും ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് മൂന്നാം അമ്പയറും വിക്കറ്റ് തന്നെയെന്ന് വിധിക്കുകയായിരുന്നു.
ക്രുനാല്‍ പാണ്ട്യയെറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. പാണ്ട്യയെറിഞ്ഞ ലെംഗ്ത്ത് ബോള്‍ ഡാരില്‍ മിച്ചലിന്റെ പാഡില്‍ കൊണ്ട്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ മുഴക്കി. സംശയലേശമന്യേ ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് വിളിക്കുകയുമായിരുന്നു. എന്നാല്‍ അമ്പയറുടെ തീരുമാനം അംഗീകരിക്കാന്‍ മിച്ചല്‍ തയ്യാറായില്ല. തന്റെ ബാറ്റിന്റെ എഡ്ജില്‍ കുരുങ്ങിയതിന് ശേഷമാണ് പന്ത് പാഡിലിടിച്ചതെന്ന് ആംഗ്യംകാണിക്കുകയും പിന്നാലെ ഡി ആര്‍ എസ് ആവശ്യപ്പെടുകയും ചെയ്തു.
റിപ്ലേ പരിശോധിച്ചപ്പോള്‍ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായതിനാല്‍ ഡി.ആര്‍.എസ് തീരുമാനത്തില്‍ മിച്ചല്‍ വിക്കറ്റില്‍ നിന്ന് രക്ഷപെടുമെന്ന് കരുതിയെങ്കിലും എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് വിധിക്കുകയായിരുന്നു. ഇതോടെ അമ്പയറിംഗിനെതിരെ കമന്റേറ്റര്‍മാര്‍ ആഞ്ഞടിക്കുകയും ചെയ്തു.
Post Your Comments