കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതില്ർ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യും. ഇതിനായി അദ്ദേഹം ശനിയാഴ്ച സിബിഐക്കു മുന്നിൽ ഹാജരാകും.
മേഘാലയയിലെ ഷില്ലോംഗിലാണ് രാജീവ് കുമാർ ഹാജരാവുക. ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട അന്വേഷണവുമായി കൊല്‍ക്കത്ത പോലീസ് കമ്മീഷണർ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സി ബിഐ സമർപ്പിച്ച ഹർജിയില്‍ രാജീവ് കുമാറിനെ ചോദ്യെ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.
അതേസമയം രാജീവ് കുമാറിനെ രണ്ടിടങ്ങളിലായി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആദ്യം ഷില്ലോംഗിലെ സിബിഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതതിനു ശേഷം രണ്ടാമത് അജ്ഞാത കേന്ദ്രത്തിലെത്തിക്കുമെന്നാണ് വിവരം.
Post Your Comments