KeralaLatest News

അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കേരള-തമിഴ്നാട് പോലീസ്

ഇടുക്കി:  ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യം, കള്ളപ്പണം തുടങ്ങിയവ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലൂടെ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് ഇവ തടയാനുള്ള പരിശോധന ശക്തമാക്കാന്‍ തേക്കടിയില്‍ ചേര്‍ന്ന ഇരുസംസ്ഥാനങ്ങളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതിനോടൊപ്പം ഇരട്ടവോട്ടുകള്‍ തടയാനുള്ള നടപടിയും സ്വീകരിക്കും.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ നിരവധിയാണ്. ഗുണ്ടാലിസ്റ്റില്‍ പേരുള്ളവരുടെ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരീക്ഷിക്കും. ലോട്ടറി വില്‍പ്പന നിരോധനമുള്ള തമിഴ്‌നാട്ടില്‍ കേരള ഭാഗ്യക്കുറി വില്‍ക്കുന്നവര്‍ക്കെതിരെയും നടപടികളുണ്ടാകും . ഇടുക്കി അഡീഷണല്‍ എസ്.പി. എം.ഇക്ബാല്‍, ഡിവൈ.എസ്.പി. എന്‍.സി.രാജ്‌മോഹന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പയസ് ജോര്‍ജ്, തേനി ജില്ലാ പോലീസ് സൂപ്രണ്ട് ഭാസ്‌കരന്‍, ഉത്തമപാളയം ഡിവൈ.എസ്.പി. സീമയ് സ്വാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button