Latest NewsGulf

യാത്രക്കാര്‍ക്ക് ആശ്വാസമായി ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും

മക്ക: മക്ക-മദീന നഗരങ്ങളെ ; ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും ഉണ്ടാകും. ഈ മാസം 13 മുതലാണ് ബുധനാഴ്ചകളികുമുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

ഹറമൈന്‍ ഹൈസ്പീഡ് റെയില്‍;വെയിലെ യാത്രക്കാര്‍ക്കിടയില്‍ അധികൃതര്‍ അഭിപ്രായ സര്‍വേ നടത്തിയിരുന്നു. അഭിപ്രായ സര്‍;വേയുടെ പശ്ചാത്തലത്തിലാണ് നിലവിലുള്ള ദിവസങ്ങള്‍കൊപ്പം ബുധനാഴ്ചകളില്‍കൂടി സര്‍;വീസ് ആരംഭിക്കുന്നത്. ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ റയാന്‍ അല്‍ ഹര്‍ ബിയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്

നിലവില്‍ വൃാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളുള്ളത്. 453 കിലോമീറ്റര്‍ ദൈര്‍ഘൃമുള്ള ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ളതാണ്.

ബുധനാഴ്ചകളില്‍ കൂടി സേവനം ആരംഭിക്കുന്നതോടെ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം 40 ആയി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button