കാസര്‍ഗോഡ്: വികസനത്തിന് ഊന്നല്‍ നല്‍കിയുളള ഭരണനീക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന് കീഴില്‍ കാഴ്ചവെക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. മറ്റൊരു സര്‍ക്കാരും കാഴ്ചവെക്കാത്ത വിധമുളള വികസന നേട്ടങ്ങളാണ് നടന്ന് വരുന്നതെന്നും സുധാകരന് അറിയിച്ചു. കാസര്‍ഗോട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ അവകാശമുന്നയിക്കല്.
നിലവില്‍ സംസ്ഥാനത്ത് മലയോരപാതയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തീരദേശ പാത കൂടി യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം മേഖലയെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ 60,000 കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. വികസനമാണ് ഈ സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം- മന്ത്രി പറഞ്ഞു.
അടുത്ത രണ്ടര വര്‍ഷത്തിനുളളില്‍ 200 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മിക്ക പാലങ്ങളുടേയും നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments