Latest NewsIndia

അതിശൈത്യം; ദുരിതത്തിലായി മുന്തിരി കർഷകർ

മുന്തിരി കൃഷി ചെയ്ത് വന്നിരുന്ന പലരും മാമ്പഴ കൃഷിയിലേക്ക് മാറി

ബെം​ഗളുരു; അതിശൈത്യത്തിൽ സംസ്ഥാനത്തെ മുന്തിരി കർഷകർ ദുരിതത്തിലായി. ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഏറ്റവും കൂടുതൽ മുന്തിരി വിളവെടുപ്പ് നടക്കുന്ന ബാദൽ കോട്ട് , വിജയപുര എന്നിവിടങ്ങളിലെ വിളവെടുപ്പ് ജനവരിക്ക് പകരം ഫെബ്രുവരി പകുതിയോടെ മാത്രമേ ആരംഭിയ്ക്കുകയുള്ളൂ.

വരൾച്ച അതി രൂക്ഷമായതോടെ കാലാകാലങ്ങളായി മുന്തിരി കൃഷി ചെയ്ത് വന്നിരുന്ന പലരും മാമ്പഴ കൃഷിയിലേക്ക് മാറുകയും ചെയ്തിരുന്നു .

ജനവരി മാസങ്ങളിൽ വിളവെടുപ്പ് നടക്കാറുള്ള സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഫെബ്രുവരി പകുതിയോട് കൂടി മാത്രം വിളവെടുപ്പ് നടത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്.

ജലക്ഷാമത്തിന് ഏറെ ബുദ്ധമുട്ട് നേരിടുന്ന സംസ്ഥാനത്ത് പലരും പരമ്പരാ​ഗതമായി ചെയ്ത് വന്നിരുന്ന മുന്തിരി കൃഷിയെ കൈയ്യൊഴിഞ്ഞമട്ടാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button