ഔറംഗാബാദ്•ജില്ല ബി.ജെ.പി കിസാന്‍ മോര്‍ച്ച ഡെപ്യൂട്ടി ചെയര്‍മാന്‍ മദന്‍ യാദവ് വെടിയേറ്റ് മരിച്ചു. ഹസ്പുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പഹര്‍പുര ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയ മദനെ രണ്ട് അജ്ഞാതരായ അക്രമികള്‍ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പുലര്‍ച്ചെ 5.50 ഓടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കൊലപാതകം പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
2015 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പ് മദന്‍ ആര്‍.ജെ.ഡി ഹസ്പുര ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നു. പഹര്‍പുരയില്‍ ഇദ്ദേഹം ഒരു റേഷന്‍ കടയും നടത്തിയിരുന്നു.
മദന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മദന്റെ അനുയായികള്‍ തടിച്ചുകൂടി. തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ മനോജ് കുമാര്‍ ശര്‍മയും ഔറംഗാബാദ് എസ്.പിയും സ്ഥലത്തെത്തി. നീതി ഉറപ്പാക്കുമെന്ന് ശര്‍മ ജനക്കൂട്ടത്തിന് ഉറപ്പുനല്‍കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എടുക്കാന്‍ അവര്‍ പോലീസിനെ അനുവദിച്ചത്.
Post Your Comments