ന്യൂഡല്‍ഹി: വിദേശത്ത് ചികിത്സയ്ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അരുണ്‍ ജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അരുണ്‍ ജയ്റ്റ്ലി ജനുവരിയിലാണ് വിദഗ്ധ ചികിത്സയ്ക്ക് യുഎസിലേക്ക് പോയത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രി പീയൂഷ് ഗോയലാണു പൊതു ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതലയും ഗോയലിനായിരുന്നു. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി നല്‍കുന്നത് ജയ്റ്റ്ലിയായിരിക്കും.
Post Your Comments