Latest NewsNattuvartha

‌പുള്ളിപ്പുലിയെ കെണിവച്ച് കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ

പുള്ളിപ്പുലിയെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ പോലീസ് പിടിയിലായി

മേപ്പാടി; കെണിവച്ച് പുള്ളിപ്പുലിയെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ പോലീസ് പിടിയിലായി .

കള്ളൻതട് രദിഷ്( 30 ) , മാടക്കുന്ന് ചന്ദ്രൻ , എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.

മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മഞ്ഞളാം കൊല്ലി സരോജ ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റിന് അകത്ത് പുള്ളിപ്പുലിയെ കെണിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇരുവരുേ പിടിയിലായത്.

മാംസത്തിനായി വന്യമൃ​ഗങ്ങളെ അനധികൃതമായി പിടികൂടാൻ ഒരുക്കിയ കെണിയിലാണ് പുള്ളിപുലി കു‍ടുങ്ങിയത്.

പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി. 1972 ലെ വന്യജീവി സംരക്ഷണ നിയമം, ഷെഡ്യൂളിൽ ഒന്നിൽ വരുന്നതാണ് പുള്ളിപുലി. 7 വർഷം വര െതടവ് ലഭിയ്ക്കാവുന്ന കുറ്റമാണിത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button