ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും . വാധ്രയെ ഈ മാസം 6 ന് ആറ് മണിക്കൂറോളം എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വാധ്രയോട് നിര്‍ദേശിച്ചിരുന്നു. സാമ്ബത്തിക ക്രമക്കേട് കേസില്‍ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ വാധ്ര ഹാജരാകുന്നത് ആദ്യമായാണ്.
നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വാധ്രയുടെ മൊഴികള്‍ എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. ജോയിന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും അടങ്ങിയ സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. സ്വത്തുക്കള്‍ വാങ്ങിയതിന്റെ ഇടപാടുകളെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. വിദേശ വിനിമയ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകളിലാണ് കേസ്. ഡിസംബര്‍ 7ന് വാധ്രയുടെ ഡല്‍ഹിയിലെയും ബംഗളുരുവിലെയും ഓഫീസുകളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. ലണ്ടനില്‍ ഒട്ടനവധി പുതിയ ആസ്തികള്‍ വാദ്ര വാങ്ങിക്കൂട്ടിയതായി വിവരമുണ്ടെന്ന് ഡല്‍ഹി കോടതി മുമ്ബാകെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള വേട്ടയാടലാണ് ഇത് എന്നാണ് വാദ്രയുടെ നിലപാട്.
Post Your Comments