സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശവുമായി നടി രഞ്ജിനി രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ രഞ്ജിനി നല്‍കിയ മറുപടി മോഹന്‍ലാല്‍ ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശവും നടിക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി രഞ്ജിനി രംഗത്തെത്തിയത്.
രഞ്ജിനിയുടെ വാക്കുകള്‍
‘ലാലേട്ടനെ വ്യക്തപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ആ ട്രോള്‍ തന്നെ അയാളെ വച്ചാണ് വന്നത്. അതുകൊണ്ട് എനിക്ക് അതേപോലെ പ്രതികരിക്കേണ്ടി വന്നു. ഇത് അവസാനിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ലാലേട്ടന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു നടനാണ്. നടന്‍ മാത്രമല്ല എന്റെ സഹതാരവുമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമൊക്കെയുണ്ട്. പദ്മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യമാണ്. എന്നാലും പുള്ളിക്കാരന് ഒരു ഡ്യൂട്ടിയുണ്ട്. ഒരു ആക്ടര്‍ മാത്രമല്ല ലഫ്റ്റനന്റ് കേണല്‍ ആണ് അങ്ങേര്. ലേഡീസിനെ കുറിച്ച് ഇത്തരം ട്രോളുകള്‍ വരുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു ഉത്തരവാദിത്വമുണ്ട്. നടന്‍ എന്നതിലുപരി വളരെ ഉത്തരവാദിത്വമുള്ള ഒരു പൗരനാണ് അദ്ദേഹം. ഇങ്ങനെ സ്ത്രീകളെ തരംതാഴ്ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല’.
ട്രോളുകള്‍ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് ആരാധകരെ തടയേണ്ടത് മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ഉത്തരവാദിത്വമാണെന്നും രഞ്ജിനി തുറന്നടിച്ചു.
Post Your Comments