KeralaNews

ശബരിമലയില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ്

 

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച നട തുറക്കാനിരിക്കെ ശബരിമലയില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് തയ്യാറെടുക്കുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിയന്ത്രണം കൊണ്ടുവരുന്നത്. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിനാണ് നിയന്ത്രണങ്ങളെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. പൂജാദിവസങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button