Latest NewsIndia

റാഫേല്‍: മനോഹര്‍ പരീക്കറുടെ മറുപടി പുറത്ത്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടി പുറത്ത്. കേന്ദ്ര സര്‍ക്കാരാണ് ഇത് പുറത്തുവിട്ടത്. 2016 ജനുവരി 11ന് നല്‍കിയ മറുപടിയില്‍ വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പിഎംഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യട്ടെ എന്നാണ് പരീക്കര്‍ പറഞ്ഞത്.

ഫ്രഞ്ച് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലില്‍ എഴുതിയ മറുപടിക്കുറിപ്പില്‍ പറയുന്നു. വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്.

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഫയലിലെ എല്ലാ കാര്യങ്ങളും പത്ര വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നിരുന്നില്ലെന്ന് പ്രതിരോധ മന്ത്രി ആരോപണമുന്നയിച്ചു. രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് അതേ ഫയലില്‍ തന്നെ പരീക്കര്‍ മറുപടി നല്‍കിയിരുന്നു. അതേസമയം റാഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button