Latest NewsKerala

പ്രളയത്തില്‍ നിന്നും കരകയറാന്‍ നിര്‍ദ്ധനര്‍ക്ക് പലിശ രഹിത വായ്പയുമായി കുടുംബശ്രീ

കൊല്ലം : പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് താങ്ങായി കുടുംബശ്രീ. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 414 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3.34 കോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.236 കോടി രൂപയും കുടുംബശ്രീ നല്‍കി.

തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3500 യുവജനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മേഖലകളില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. 1500 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്‍, ഡാറ്റാ എന്‍ട്രി, ഇലക്‌ട്രോണിക് റിപ്പയറിംഗ്, ഹൗസ് കീപ്പിങ്, ലോണ്ടറി ആന്റ് അയണിംഗ്, ഡേ കെയറിംഗ് മേഖലകളില്‍ അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെയാണ് പരിശീലനം നല്‍കുക.

ആളൊന്നിന് ഒരു പ്രവൃത്തിദിനം എന്ന തോതില്‍ അയ്യായിരത്തോളം ദിനങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ നീക്കിവച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവശ്യവസ്തുക്കള്‍ നല്‍കിയും ജീവനോപാധികള്‍ എത്തിച്ചും കൈത്താങ്ങായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button