തിരുവനന്തപുരം : ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന് തിരുനന്തപുരത്ത് തുടക്കമായി. ‘നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെഎസ്ടിഎയുടെ ഇരുപത്തെട്ടാമത് സമ്മേളനം.
പൊതുസമ്മേളന നഗരിയായ ഇ കെ നായനാര്‍ പാര്‍ക്കില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം അഭിമന്യു നഗറില്‍ (ടാഗോര്‍ തിയറ്റര്‍) വെള്ളിയാഴ്ച പകല്‍ പത്തിന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് സാമ്പത്തികരംഗത്തെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തും.
കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ മുന്നേറ്റത്തെ കൂടുതല്‍ ശാക്തീകരിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെഎസ്ടിഎ സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ 14 ജില്ലയില്‍നിന്നുമായി 26 പ്രതിനിധികള്‍ പങ്കെടുത്തു.
Post Your Comments