Latest NewsKerala

വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും : വിദ്യാഭ്യാസ മന്ത്രി

മാവൂര്‍:  അടുത്ത പ്രവേശനോത്സവത്തോടെ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് . മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ച സമ്ബൂര്‍ണ്ണ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏറ്റവും മികച്ച പാഠ്യപദ്ധതി കേരളത്തിന്റെതാവണം. ഏറ്റവും നല്ല പഠനം നടക്കുന്നത് എവിടെയാണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണെന്ന ഉത്തരം കിട്ടുന്ന വിധം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയരീതിയില്‍ വിദ്യാഭ്യാസത്തെ മാറ്റലാണ് സര്‍ക്കാര്‍ ലക്ഷൃം. ചക്രവാളത്തോളം ഉയര്‍ന്ന് ചിന്തിക്കാനും സര്‍ഗശേഷി ഉണര്‍ത്താനും കുട്ടികളെ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസം. അത്തരത്തിലൊരു പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button