Latest NewsKeralaNews

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം: മുന്‍കൂര്‍ അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.
ഇതുസംബന്ധിച്ച് സര്‍ക്കാരിന് ഏക അഭിപ്രായമാണുള്ളത്. കേരള എഡുക്കേഷന്‍ റുല്‍സ് ഭേദഗതിക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സി രവീന്ദ്രനാഥ് ആലപ്പുഴയില്‍ പറഞ്ഞു.
എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതുവരെയും നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞു മാത്രമായിരിക്കും. നിലവില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള നിയമനം അതത് മാനേജ്‌മെന്റാണ് നടത്തുന്നത്. ഇനി സര്‍ക്കാര്‍ ഇടപെടല്‍ കൂടിയുണ്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പതിറ്റാണ്ടുകളായി മാനേജ്‌മെന്റുകള്‍ പിന്തുടരുന്ന നിയമന രീതിയാണ് അവസാനിക്കാന്‍ പോകുന്നത്. അനധികൃത നിയമനങ്ങള്‍ വരുത്തിവെക്കുന്ന വന്‍സാമ്പത്തിക ബാധ്യതയും പരാതികളുമാണ് നിയമനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കേരള എഡുക്കേഷന്‍ റുല്‍സ് (കെ.ഇ ആര്‍) ഭേദഗതിയിലൂടെ മാറ്റത്തിന് നിയമസാധുത നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ജോലിക്കായി കാത്തിരിക്കുന്നവരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജുമെന്റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button