KeralaLatest News

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും – മന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമനിര്‍മാണം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് ലഭ്യമാക്കിയ ‘ കേരള പെയ്‌മെന്റ് ഓഫ് മിനിമം വേജസ് ടു ടീച്ചേഴ്‌സ് ഓഫ് അണ്‍ എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ‘ എന്ന പേരിലുള്ള കരട് ബില്ലാണ് പരിഗണിക്കുന്നത്.

ഇതിന്‍മേല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയിട്ടുണ്ട്. അത് ലഭിച്ചാല്‍ നിയമനിര്‍മാണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. നിയമസഭയില്‍ പി.കെ ശശി എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

അംഗീകൃത അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനായാണ് ഇത്തരമൊരു നിയമനിര്‍മാണം പരിഗണിക്കുന്നതെന്ന് സി. രവീന്ദ്രനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button