ഇടുക്കി : കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി നേതൃത്വം നൽകിയ കേരള യാത്ര പരാജയമാകുന്നു. പി.ജെ ജോസഫിന്റെ തട്ടകമായ ഇടുക്കിയിൽ കേരള യാത്രയ്ക്ക് ലഭിച്ചത് തണുപ്പന്‍ സ്വീകരണമായിരുന്നു. പരിപാടിയിൽ ഒന്നര മണിക്കൂര്‍ വൈകി കൂടിയാണ് പരിപാടിയുടെ ഉദ്ഘാടകനായ പി.ജെ ജോസഫ് എത്തിച്ചേര്‍ന്നതും.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി ഒരുക്കിയ സ്വീകരണങ്ങളിൽ മൂന്നിടത്തും ശുഷ്കമായ സദസ്സുകളാണ് കേരളായാത്രയെ വരവേറ്റത്. വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് കേരള യാത്രയെന്ന് പി.ജെ.ജോസഫ് നേരത്തെ വിമർശിച്ചിരുന്നു. ജോസഫ് സ്വീകരണത്തിന് എത്താൻ ഏറെ വൈകിയത് ഊഹാപോഹങ്ങൾക്കും ഇടയാക്കി. വൈകാൻ കാരണം ഇരുപതു കിലോ മീറ്ററകലെയുളള ഒരു ഓഡിറ്റോറിയം ഉത്ഘാടനത്തിന് പോയതാണെന്ന് അദ്ദേഹം അറിയിച്ചു. പാർട്ടി പദവികളും പാർലമെന്റ് സീറ്റും സംബന്ധിച്ച ജോസഫ് – മാണി തർക്കമാണ് തണുപ്പൻ സ്വീകരണത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
Post Your Comments