മുംബൈ: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച കേസിൽ 70കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അച്ഛന് മദ്യം വാങ്ങി കൊടുത്ത് മയക്കിയാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നത്. പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ് 11കാരി കഴിഞ്ഞിരുന്നത്. എല്ലാ ദിവസവും പ്രതിയും കുട്ടിയുടെ പിതാവും ഒരുമിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്.
കുട്ടിയുടെ പിതാവ് മദ്യ ലഹരിയില്‍ മയങ്ങുമ്ബോള്‍ ഇയാൾ കുട്ടിയുടെ എത്തുകയും കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു പതിവ്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ 2 മണിയോടെ പെണ്‍കുട്ടി അമ്മയെ വിളിച്ച് താന്‍ വളരെ പേടിച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. അടുത്ത ദിവസം വീട്ടിലെത്തിയ അമ്മയോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ റേഷന്‍ കട ഉടമയാണ് പ്രതി.
Post Your Comments