ലക്‌നൗ : ഉത്തരേന്ത്യയെ ഞെട്ടിച്ച വിഷമദ്യ ദുരന്തങ്ങളില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയായി ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരും മരിച്ചതായാണ് ഒടുവില്‍ പുറത്ത് വരുന്ന കണക്കുകള്‍. നിരവധി പേര്‍ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്. ഒരു വിവാഹ ചടങ്ങില്‍ വിതരണം ചെയ്ത് മദ്യമാണ് സഹാരന്‍പൂരില്‍ വിഷബാധയേല്‍ക്കാന്‍ കാരണമായത്. ഖുഷിനഗറില്‍ ഒരു ഉത്സവ്ത്തിന് പങ്കെടുത്തവരിലാണ് വിഷബാധയേറ്റത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വീട്ടിലുണ്ടാക്കിയ വിഷമദ്യം കഴിച്ച് 12 പേര്‍ മരിച്ചു. ഇവിടെ എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
മരിച്ചവര്‍ക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും സഹായധനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കുശിനഗറിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
Post Your Comments