Latest NewsKerala

പദ്‌മകുമാറിന്റേത് രാഷ്ട്രീയ നിയമനമെന്ന് ദേവസ്വം കമ്മീഷണർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാറിനെതിരെ ദേവസ്വം കമ്മീഷണർ എൻ.വാസു. പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് വാസു വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമെന്നും വാസു പറഞ്ഞു.

എകെജി സെന്‍റെലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും വാസു വ്യക്തമാക്കി. ശബരിമല വിധിയിൽ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാൽ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നൽകുമെന്നും എൻ വാസു പറഞ്ഞു.

അതേസമയം പദ്‌മകുമാറിനെ പുറത്താക്കേണ്ട സാഹചര്യം ഇല്ലെന്നും പുനഃപരിശോധന ഹർജികൾ മാത്രമാണ് കോടതി പരിഗണിച്ചതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button