Latest NewsKerala

ആത്മഹത്യ ചെയ്യുമെന്ന് സന്ദേശമയച്ച് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിലെ സ്വകാര്യ ലാബില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്നുമാസം മുമ്പാണ് വിവാഹിതനായത്

തളിപ്പറമ്പ്: വാട്‌സാപ്പിലൂടെ ആത്മഹത്യാ സന്ദേശം അയച്ചതിനു പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചാല്‍ കേളോത്ത് വളപ്പില്‍ സാബിറി(28 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പറശ്ശിനികടവ് എകെജി ദ്വീപിന് സമീപം പുഴയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴഇഞ്ഞ അഞ്ചിന് രാത്രിയില്‍ താന്‍ മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് ഇയാള്‍ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

തുടര്‍ന്ന് സാബിറിന്റെ ബൈക്കും മൊബൈല്‍ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളില്‍ രാത്രി 9.30 ഓടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പുഴയില്‍ തിരച്ചിന്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേ ദിവസവും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് സാബിറിന്റെ മൃതദേഹം കണ്ടെത്തിയത്.  കണ്ണൂരിലെ സ്വകാര്യ ലാബില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്നുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: റുഖ്‌സാന. സഹോദരങ്ങള്‍ : അന്‍വര്‍, സഫീര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button