Latest NewsIndia

സ്‌കൂള്‍ അടിച്ചു വാരിയില്ലെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചു: 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പട്ന: സ്‌കൂള്‍ വൃത്തിയാക്കാന്‍ കൂട്ടാക്കിയില്ലെന്നാരോപിച്ച് ഹെഡ്മാസ്റ്റര്‍ 16 വിദ്യാര്‍ഥികളെ മര്‍ദിച്ച് അവശരാക്കി. ബിഹാറിലെ വൈശാലിയിലാണ് സംഭവം. അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥകള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പുറത്തായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ സ്‌കൂള്‍ വളഞ്ഞു.

ഓരോ ഗ്രൂപ്പുകളായിട്ടാണ് സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം സ്‌കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചരുന്ന വിദ്യാര്‍ഥികള്‍ അതിന് തയ്യാറായില്ല. ഇതില്‍ അരിശം പൂണ്ടാണ് ഹെഡ്മാസ്റ്റര്‍ വിദ്യാര്‍്ത്ഥികളെ മര്‍ദ്ദിച്ചത്. 16 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാര്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനമേറ്റ വിദ്യാര്‍ത്ഥികള്‍ അവശരാണെന്നും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്‌കൂളിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമടക്കം നാട്ടുകാരെത്തി പ്രതിഷേധം തുടങ്ങി.

സംഭവത്തില്‍ അന്വേഷണം നടത്തി പ്രിസന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം തങ്ങള്‍ക്കെതിരേയും ഈ പ്രതിഷേധം തിരിയുമെന്ന ആശങ്കയിലാണ് സ്‌കൂളിലെ മറ്റ് അധ്യാപകരെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button