തൃശ്ശൂര്‍: പീഡനക്കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതി മരിച്ചു. പെരുമ്ബാവൂര്‍ പട്ടിമറ്റം സ്വദേശി അബ്ദുള്‍ മജീദാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. എറണാകുളം സബ് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്ന മജീദിനെ ജനുവരി 28 നാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മജീജ് മരിച്ച വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ മജീദിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയില്‍ ഐ ജിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയി.തെറ്റ് ചെയ്തവരുണ്ടാകും എന്നാല്‍ തല്ലിക്കൊല്ലാനുള്ള അവകാശമില്ലെന്ന് അബ്ദുള്‍ മജീദിന്‍റെ ബന്ധുവായ ബഷീര്‍ പറയുന്നു.
Post Your Comments