Latest NewsInternational

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വിപത്തിലേയ്ക്ക് നീങ്ങുന്നു : ആ പ്രതിഭാസത്തെ കുറിച്ച് ആഗോള കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

 

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വിപത്തിലേയ്ക്ക് നീങ്ങുന്നു. ആ പ്രതിഭാസത്തെ കുറിച്ച് ആഗോള കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകിത്തീര്‍ന്ന് ഹിമാലയം. കനത്ത ചൂട് കാരണം ഈ നൂറ്റാണ്ട് തീരുമ്പോഴേക്കും ഹിന്ദു കുഷ് ഹിമാലയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ പൂര്‍ണമായും അലിഞ്ഞില്ലാതായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

മധ്യ ഏഷ്യയേയും ദക്ഷിണേഷ്യയേയും വേര്‍തിരിക്കുന്ന പര്‍വതനിരയാണ് ഹിന്ദുകുഷ്. ഇന്ത്യ, ചൈന, മ്യാന്‍മര്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍. ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെയാണ് കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിക്കുക.

ഈ മേഖലയിലെ മഞ്ഞുപാളികളില്‍ നിന്നുള്ള വെള്ളം പത്തു പ്രധാന നദികളിലേക്കാണ് എത്തുന്നത്. ഈ വെള്ളം 1.9 ബില്യണ്‍ ജനങ്ങളാണ് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

1970 മുതല്‍ പ്രദേശത്തെ മഞ്ഞുപാളികള്‍ നേര്‍ത്തു തുടങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡവലപ്മെന്റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഫിലിപ്പസ് വെസ്റ്റര്‍ ആണ് പഠനം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button