Latest NewsUAE

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സൈനിക ഉദ്യോഗസ്ഥനെതിരെ യുഎഇയില്‍ കേസ്

ദുബായ്: യുഎഇയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥനും സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കുമെതിരെ കേസെടുത്തു. വിദ്യാർത്ഥിനി സ്കൂളില്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും ജിസിസി പൗരന്മാരാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടി സ്കൂളില്‍ കുഴഞ്ഞുവീണതോടെ അധ്യാപകര്‍ വൈദ്യ സഹായം തേടി. ഇതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ദുബായ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബന്ധുവായ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞുവന്നിരുന്നത്. ഇവര്‍ അറിയാതെ യുവാവ് പലതവണ വീട്ടില്‍ വന്നുപോയിരുന്നു. തന്നെ ഇഷ്ടമാണെന്നും എന്നാല്‍ വിവാഹാലോചന നടത്താനാവില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നുവത്രെ. പെണ്‍കുട്ടിയുടെ അമ്മ അനുവദിക്കില്ലെന്നാണ് ഇയാള്‍ കാരണം പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്ന് എഴുതി നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ ജുവനൈല്‍ സെന്ററിലേക്ക് മാറ്റി. പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button