Latest NewsKerala

ശബരിമല യുവതി പ്രവേശന വിഷയം സുപ്രീം കോടതിയില്‍ ; പ്രതികരണവുമായി ദേവസ്വം കമ്മീഷണര്‍

പത്തനം തിട്ട :സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു. കോടതി നടപടി എന്തായാലും അംഗീകരിക്കുമെന്ന ബോര്‍ഡ് തീരുമാനമാണ് കോടതിയെ ധരിപ്പിച്ചത് .പുനപരിശോധന ഹര്‍ജികള്‍ മാത്രമാണ് കോടതി പരിഗണിച്ചത്. സാവകാശ ഹര്‍ജിയില്‍ വാദം കേട്ടില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുളള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേവസ്വം പ്രസിഡന്‍റ് എ. പദ്മകുമാര്‍ വിശദീകരണം തേടിയിട്ടില്ലെന്നും ഈ കാര്യത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും ആശയകുഴപ്പമുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായാണ് സാവകാശ ഹര്‍ജി നല്‍കിയത്. സീണണ്‍ കഴിഞ്ഞതോടെ ആ കാര്യം അപ്രസക്തമായെന്നും ഇനിയും സാവകാശം വേണമെങ്കില്‍ ബോര്‍ഡിന് കോടതിയെ അത് ബോധിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button