ന്യൂഡല്‍ഹി: ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും എല്ലാ മതങ്ങളും ഭാഷകളും ബഹുമാനിക്കപ്പെടണമെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. എല്ലാ സ്ഥാപനങ്ങളെയും അവര്‍ തകര്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനെ ഭയക്കുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനെയും ബി.ജെപിയെയും കോണ്‍ഗ്രസ് തോല്‍പ്പിക്കും. മോഹന്‍ ഭഗവതും ആര്‍.എസ്.എസുമാണ് രാജ്യത്തെ നയിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് കടന്നുകയറിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
Post Your Comments