ന്യൂഡല്‍ഹി; ലോക്സഭ സമ്മേളനത്തില്‍ ഭരണനേട്ടങ്ങളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കേസുകളില്‍ അന്വേഷണം നടന്ന് വരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളോടുളള പ്രതിബന്ധത നിറവേറ്റാനായെന്നും അദ്ദേഹം പറഞ്ഞു. വ്യേമയാന മേഖലയില്‍ രാജ്യം പുരോഗതിയുടെ പാതയിലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
356 -ാം വകുപ്പ് ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഇതുവരെ പാവപ്പെട്ടവന് വെെദ്യുതി എത്തിക്കാന്‍ പോലും സാധിച്ചില്ല. അതിന് 55 മാസം മാത്രം ഭരിച്ച താന്‍ വരേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. മഹാസംഖ്യം രൂപികരിച്ചവര്‍ കേരളത്തില്‍ പരസ്പരം മിണ്ടില്ലെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കോണ്‍ഗ്രസ് അട്ടിമറിച്ചെന്നും അദ്ദേഹം . കോണ്‍ഗ്രസ് സഹായിച്ച കളളന്‍മാരെ സര്‍ക്കാര്‍ പിടികൂടുകയാണ്. കോണ്‍ഗ്രസെന്നും സ്വന്തം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുളളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments