അബുദാബി: മാപര്‍പാപ്പയുടെ ചരിത്ര യുഎഇ സന്ദര്‍ശനത്തിനിടെ ശ്രദ്ധേയമായ നിരവധി സംവങ്ങളാണ് ഉണ്ടായത്. അവിടെ വച്ച് തന്നെ ഏറ്റവും ആഘര്‍ഷിച്ച ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് പോപ്പ് ഫ്രാന്‍സിസ്. തന്നെ കാണാന്‍ ബാരിക്കേഡുകള്‍ മറികടന്ന് തനിക്കരികിലേയ്ക്ക് ഓടിയെത്തിയ ബാലികയെ കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചത്.
അബുദാബിയില്‍ വച്ച് എനിക്കരികിലേയ്ക്ക് ഒരു കൊച്ചു പെണ്‍കുട്ടി ഓടിയെത്തി. ” ആ കൊച്ചു പെണ്‍കുട്ടിക്കു ഭാവിയുണ്ട്! എനിക്ക് അത് ഇഷ്ടപ്പെട്ടു. നല്ല ധൈര്യമുണ്ടെങ്കിലേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ,’ ചിരിയോടെ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു, ‘അവളുടെ പാവം ഭാവി ഭര്‍ത്താവ്’, വത്തിക്കാനിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കത്തു നല്‍കാനാണ് പെണ്‍കുട്ടി മാര്‍പാപ്പയുടെ അടുത്ത് എത്തിയത്. കരഞ്ഞു കൊണ്ട് ഓടി വന്ന അവളുടെ നെറുകില്‍ മാര്‍പാപ്പ കൈകള്‍ വച്ച് അനുഗ്രഹിക്കുമ്പോള്‍ പെണ്‍കുട്ടി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
Here is how #PopeFrancis was received at the stadium for the Holy Mass.#PopeFrancisinAUE pic.twitter.com/oxNcnXCItl
— ZenitEnglish (@zenitenglish) February 5, 2019
https://www.facebook.com/MazayaTourismTravel/videos/557834481380190/
Post Your Comments