ചട്നിപ്പൊടിയുടെ രുചിയിൽ സെറ്റാക്കിയെടുക്കുന്ന മിനി ഇഡ്ഡലി കോമ്പിനേഷനാണ് പൊടി ഇഡ്ഡലി. ളരെ ചെറിയ ഇഡ്ഡലിയായതു കൊണ്ട് തന്നെ കുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടം തോന്നും. പൊടി ഇഡ്ഡലി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
പച്ചരി, പൊന്നി അരി – 50 ഗ്രാം വീതം
ഉഴുന്ന് – 40 ഗ്രാം
ചേരുവകളെല്ലാം അരച്ച് ചെറിയ ഇഡ്ഡലി തയ്യാറാക്കുക
ചട്ണിപ്പൊടി ഉണ്ടാക്കാന്‍
ഉഴുന്ന് – 20
ചുവന്ന പരിപ്പ് – 10 ഗ്രാം
കുരുമുളകുപൊടി – 5 ഗ്രാം
മുളുകുപൊടി, കായം – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചേരുവകള്‍ നന്നായി ഉണക്കി പൊടിക്കുക. രണ്ട് ടീസ്പൂണ്‍ നെയ്യ് ചൂടാക്കിയതിലേക്ക് ചട്ണിപ്പൊടി ഇട്ട് വഴറ്റുക. ഇനി ഇഡ്ഡലിയും ഇതിലിട്ട് യോജിപ്പിക്കാം. ഉള്ളി ചട്ണിക്കൊപ്പം വിളമ്പാം.
ഉള്ളി ചട്ണി തയ്യാറാക്കാന്‍
ചുവന്നുള്ളി – 50 ഗ്രാം
തേങ്ങ ചിരവിയത് – അര മുറി
വാളന്‍പുളി പേസ്റ്റ്, മുളകുപൊടി – ഒരു ടീസ്പൂണ്‍ വീതം
ജാഗറി സിറപ്പ് – അല്‍പം
തയ്യാറാക്കുന്ന വിധം
ചേരുവകള്‍ ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. ഇനി രണ്ട് ടീസ്പൂണ്‍ ചൂടായ വെളിച്ചെണ്ണയിലേക്ക് അര ടീസ്പൂണ്‍ വീതം കടുകും ഉഴുന്നപരിപ്പും ഇട്ട് പൊട്ടുമ്പോള്‍ ഒരു വറ്റല്‍മുളകും അല്‍പം കറിവേപ്പിലയും ചേര്‍ത്ത് താളിച്ച് ചട്ണിയിലൊഴിക്കാം.
Post Your Comments