Latest NewsKerala

ശബരിമലയെ ആളിക്കത്തിയ്ക്കാന്‍ നവോത്ഥാന കേരള കൂട്ടായ്മ

തിരുവനന്തപുരം: ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കാനുറച്ച് നവോത്ഥാന കേരള കൂട്ടായ്മ. കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ 9 യുവതികള്‍ മല ചവിട്ടുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ അറിയിച്ചു. നേരത്തെ ഇവരുടെ നേതൃത്വത്തിലാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. എന്നാല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രേഷ്മയും ഷാനിലയും അടങ്ങുന്ന എട്ടംഗ സംഘം മല ചവിട്ടാനെത്തിയെങ്കിലും പ്രതിഷേധം കാരണം ദര്‍ശനം സാധ്യമായിരുന്നില്ല.

രേഷ്മ നിശാന്ത്, ഷാനില എന്നീ യുവതികളും ആറ് പുരുഷന്മാരും അടങ്ങിയ സംഘമാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. ഇവര്‍ പമ്പയില്‍ നിന്നും മല ചവിട്ടാന്‍ തുടങ്ങിയെങ്കിലും മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് നാമജപപ്രതിഷേധം ശക്തമായി. ഇതോടെ സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് അറിയിക്കുകയും തിരിച്ചിറക്കി എരുമേലിയില്‍ എത്തിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button