തിരുവനന്തപുരം : ദേവസ്വം കമ്മീഷണര്‍ എന്‍ വാസു എകെജി സെന്‍റെറില്‍ എത്തി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തില്‍ നിന്ന് നേരെ എകെജി സെന്‍റെറില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മുന്‍ ദേവസ്വം പ്രസിഡന്‍റ് ഗോപാലന്‍ നായരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം ചര്‍ച്ച നീണ്ടു.
സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. കോടതി നടപടി എന്തായാലും അംഗീകരിക്കുമെന്ന ബോര്‍ഡ് തീരുമാനമാണ് കോടതിയെ ധരിപ്പിച്ചത് .പുനപരിശോധന ഹര്‍ജികള്‍ മാത്രമാണ് കോടതി പരിഗണിച്ചത്. സാവകാശ ഹര്‍ജിയില്‍ വാദം കേട്ടില്ലായെന്നും മറിച്ചുളള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു . ദേവസ്വം പ്രസിഡന്‍റ് എ. പദ്മകുമാര്‍ വിശദീകരണം തേടിയിട്ടില്ല ഈ കാര്യത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും ആശയകുഴപ്പമുണ്ടോ എന്നറിയില്ലയെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു .
സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായാണ് സാവകാശ ഹര്‍ജി നല്‍കിയത്. സീണണ്‍ കഴിഞ്ഞതോടെ ആ കാര്യം അപ്രസക്തമായെന്നും ഇനിയും സാവകാശം വേണമെങ്കില്‍ ബോര്‍ഡിന് കോടതിയെ അത് ബോധിപ്പിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണവേ പ്രതികരിച്ചു.
ദേവസ്വം പ്രസിഡന്‍റ് എ പദ്മകുമാര്‍ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തലയും ഇതിനോടൊപ്പം ആവശ്യമുയര്‍ത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കോടതിയില്‍ ബോര്‍ഡ് അറിയാതെയാണോ നിലപാട് പറഞ്ഞതെന്നും ചെന്നിത്തല ചോദിച്ചു. ബോർഡിന്‍റെ കരണം മറിച്ചിൽ വിശ്വാസികളെ വേദനിപ്പിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതിൽ സർക്കാരിന്‍റെ കള്ളക്കളി വ്യക്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും വിശ്വാസികളെ മാനിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു
Post Your Comments