ബീജാപ്പൂര്‍: ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ 10 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഡിസ്ട്രിക്ട് റിസർവ് ഗാർഡും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരർ വധിക്കപ്പെട്ടത്. ബീജാപ്പൂരിന് സമീപം ഭൈരാംഗഡ് പൊലീസ് സ്റ്റേഷനു സമീപം ബോർഗ തകിലോദിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഭീകരരുടെ ക്യാമ്പിനു നേരേയായിരുന്നു സൈന്യത്തിന്റെ പ്രത്യാക്രമണം. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.പത്ത് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബീജാപൂർ എസ്.പി മോഹിത് ഗാർഗ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും പത്ത് തോക്കുകളും ഒരു പിസ്റ്റളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ സൈന്യത്തിന്റെ പട്രോളിംഗ് സംഘത്തിനു നേരേ ഭീകരർ നടത്തിയ സ്ഫോടനത്തിൽ ആറു പേർക്ക് പരിക്കേറ്റിരുന്നു. പുറത്തു വരുന്നത് പ്രാഥമിക വിവരങ്ങളാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ട് .
Post Your Comments