KeralaLatest NewsIndia

നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത് വിവാദത്തിലേക്ക്

കേരള സാഹിത്യ അക്കാദമിയുടെ കേരളം ഓര്‍മ്മ സൂചിക 2019 എന്ന് പേരില്‍ പുറത്തിറക്കിയ പുതിയ ഡയറിയില്‍ നവോത്ഥാനനായകരുടെ പട്ടികയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് വിവാദമായി. ഡയറിയില്‍ കേരളത്തിലെ 32 നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മന്നത്ത് പത്മനാഭന്‍ ഇല്ല. 32 നവോത്ഥാനായകരുടെ പട്ടികയില്‍ മന്നത്ത് പത്മനാഭനെ ഉള്‍പ്പെടുത്തിയില്ല എന്ന് വിശദീകരിച്ചത് അപമാനിക്കലാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സംഘാടകരുടെ ബോധപൂര്‍വ്വമായ നടപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ‘മന്നത്ത് പത്മനാഭന്‍ ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്തായിരുന്നുവെന്നും നല്ലത് പോലെ ജനങ്ങള്‍ക്കറിയാം. അങ്ങനെയിരിക്കെ ചരിത്രപുരുഷനായ അദ്ദേഹത്തെ കേരള സാഹിത്യ അക്കാദമി ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’-സുകുമാരന്‍ നായര്‍ പറഞ്ഞു.സംഭവം വിവാദമായതോടെ സാഹിത്യ അക്കാദമി സെക്രട്ടറി നല്‍കിയ വിശദീകരണവും അതിനേക്കാൾ അപമാനമായി.

32 നവോത്ഥാന നായകരുടെ പേരുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു, മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതല്ല എന്നായിരുന്നു വിശദീകരണം. ഇതോടെയാണ് മന്നത്ത് പത്മനാഭനം ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് എന്ന പ്രസ്താവനയുമായി എന്‍എസ്‌എസ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button