റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കള്‍ പങ്കെടുത്ത പൊതുപരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് ഹെല്‍മെറ്റ് ധരിച്ച്. റായ്പുരില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ദ വോയ്സസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടറായ സുമന്‍ പാണ്ഡെയാണ് ശനിയാഴ്ച നടന്ന പൊതുപരിപാടിയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്.
ആക്രമണത്തില്‍ സുമന്റെ തലയ്ക്ക് പരിക്കേറ്റു. ആക്രമിച്ചതിന് ശേഷം സുമനെ സംഭവസ്ഥലത്ത് തടഞ്ഞു വെയ്ക്കുകയും ചെയ്തു. പുറത്തെത്തിയ ശേഷമാണ് സുമന്‍ മറ്റു മാധ്യമപ്രവര്‍ത്തരോട് വിവരം അറിയിച്ചത്. തുടര്‍ന്ന് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സുമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റായ്പുരിലെ ബിജെപി നേതാവ് രാജീവ് അഗര്‍വാളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Post Your Comments